ചെര്‍ക്കളക്കും ചട്ടഞ്ചാലിനുമിടയില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും; വാഹനഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു
വാഹന ഗതാഗതം മറ്റൊരു റൂട്ടിലൂടെയാണ് തിരിച്ചുവിട്ടിരിക്കുന്നത്.

ചെര്‍ക്കള: കനത്ത മഴയെ തുടര്‍ന്ന് ചെര്‍ക്കളക്കും ചട്ടഞ്ചാലിനുമിടയില്‍ മണ്ണിടിച്ചില്‍ രൂക്ഷം. ഇതോടൊപ്പം മലവെള്ളപ്പാച്ചിലും. ഇതോടെ ഇതുവഴിയുള്ള ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു.
വാഹന ഗതാഗതം മറ്റൊരു റൂട്ടിലൂടെയാണ് തിരിച്ചുവിട്ടിരിക്കുന്നത്. ബേവിഞ്ചയിലാണ് വെള്ളിയാഴ്ച രാവിലെ മുതല്‍ മലവെള്ളപ്പാച്ചിലുണ്ടായത്. ദേശീയപാത അതോറ്റി അധികൃതരും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയ ശേഷമാണ് വാഹനഗതാഗതം മറ്റൊരു റൂട്ടിലൂടെ തിരിച്ചുവിട്ടത്.
Next Story