സിനിമാറ്റിക് ഡാന്‍സ് മത്സര വിധിയെ ചൊല്ലി വിധികര്‍ത്താവിന് മര്‍ദനം

നീലേശ്വരം കൊളുന്തില്‍ പാട്ടത്തില്‍ ഹൗസില്‍ എന്‍.കെ രാജേഷിനാണ് മര്‍ദനമേറ്റത്.

കാസര്‍കോട്: സിനിമാറ്റിക് മത്സരത്തിന്റെ വിധിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഡാന്‍സ് മാസ്റ്റര്‍ക്ക് മര്‍ദനമേറ്റു. നീലേശ്വരം കൊളുന്തില്‍ പാട്ടത്തില്‍ ഹൗസില്‍ എന്‍.കെ രാജേഷി(54)നാണ് മര്‍ദനമേറ്റത്. അടുക്കത്ത് ബയലിലെ ഒരു മാര്‍ബിള്‍ കടയില്‍ കയറിയാണ് മര്‍ദിച്ചതെന്ന് പറയുന്നു. ഈ കടയിലെ ജീവനക്കാരന്‍ കൂടിയാണ് രാജേഷ്.

ചുള്ളിക്കരയില്‍ രണ്ട് ദിവസം മുമ്പ് സിനിമാറ്റിക് ഡാന്‍സ് മത്സരം ഉണ്ടായിരുന്നു. ഇതിന്റെ വിധി നിര്‍ണയത്തെ ചൊല്ലിയാണ് ഗണേഷ് എന്നൊരാളും മറ്റൊരാളും ചേര്‍ന്ന് കാസര്‍കോട്ടെ കടയിലെത്തി തന്നെ മര്‍ദിച്ചതെന്ന് രാജേഷ് നല്‍കിയ പരാതിയില്‍ പറയുന്നു.

Related Articles
Next Story
Share it