സ്വകാര്യവ്യക്തിയുടെ പറമ്പിലെ തോട്ടില്‍ മനുഷ്യ അസ്ഥികൂടം കണ്ടെത്തി
അസ്ഥികൂടം പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി

കാസര്‍കോട്: സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തോട്ടില്‍ മനുഷ്യ അസ്ഥികൂടം കണ്ടെത്തി. ഞായറാഴ്ച വൈകിട്ട് മുട്ടത്തൊടി കുഞ്ഞിക്കാനം പടിഞ്ഞാര്‍മൂലയിലെ അബ്ദുല്ലയുടെ തോട്ടില്‍ മീന്‍ പിടിക്കാനെത്തിയ കുട്ടികളാണ് അസ്ഥികൂടം കണ്ടത്. ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
എ.എസ്.പി നന്ദഗോപന്‍, വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ യു.പി വിപിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറന്‍സിക് വിദഗ്ധരും എത്തിയിരുന്നു. അസ്ഥികൂടം പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അസ്ഥികൂടം ആരുടേതാണെന്ന് തിരിച്ചറിയാന്‍ ഡി.എന്‍.എ പരിശോധന നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
Next Story