ബേഡകത്ത് വീട്ടമ്മയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബേഡകം താളംതട്ട കുളിക്കരയിലെ പരേതനായ കരിയന്റെ മകള്‍ ദാക്ഷായണിയാണ് മരിച്ചത്.

ബേഡകം: വീട്ടമ്മയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബേഡകം താളംതട്ട കുളിക്കരയിലെ പരേതനായ കരിയന്റെ മകള്‍ ദാക്ഷായണി(55)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് ദാക്ഷായണിയെ കുളത്തില്‍ വീണുകിടക്കുന്നത് കണ്ടത്.

ഉടന്‍ തന്നെ ബേഡകം താലൂക്ക് ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കുളക്കടവില്‍ ചെരിപ്പ് കണ്ട് പരിശോധിച്ചപ്പോഴാണ് ദാക്ഷായണിയെ വീണുകിടക്കുന്നത് കണ്ടത്. ബേഡകം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Related Articles
Next Story
Share it