ആസ്പത്രി ജീവനക്കാരിയായ ഭര്‍തൃമതി സഹപ്രവര്‍ത്തകനൊപ്പം നാടുവിട്ടു

ഒളിച്ചോടിയത് പരപ്പ സ്വദേശിയുടെ ഭാര്യയും മുന്നാട് സഹകരണാസ്പത്രി ജീവനക്കാരിയുമായ 23കാരി

ബേഡകം: ആസ്പത്രി ജീവനക്കാരിയായ ഭര്‍തൃമതി സഹപ്രവര്‍ത്തകനൊപ്പം നാടുവിട്ടു. പരപ്പ സ്വദേശിയുടെ ഭാര്യയും മുന്നാട് സഹകരണാസ്പത്രി ജീവനക്കാരിയുമായ 23കാരിയാണ് സഹപ്രവര്‍ത്തകനൊപ്പം ഒളിച്ചോടിയത്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് ആസ്പത്രിയില്‍ നിന്നും ഇറങ്ങിയ യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു.

ഇതേ തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ ബേഡകം പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി സഹപ്രവര്‍ത്തകനൊപ്പം പോയതായി വ്യക്തമായത്.

Related Articles
Next Story
Share it