റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ജില്ലി തെറിച്ച് കടയുടെ ഗ്ലാസ് തകര്‍ന്നു
കണ്ണാടിപള്ളിക്ക് സമീപത്തെ സാല്‍കോ ബസാര്‍ ഷോപ്പിന്റെ മുന്‍വശത്തെ വലിയ ഗ്ലാസാണ് തകര്‍ന്നത്

കാസര്‍കോട്: റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ജില്ലി തെറിച്ച് കടയുടെ ഗ്ലാസ് തകര്‍ന്നു. റോഡാകെ തകര്‍ന്ന് ജില്ലികള്‍ ഇളകി നില്‍ക്കുന്ന കറന്തക്കാട്-റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ വാഹനം കടന്ന് പോകുമ്പോഴാണ് ജില്ലി തെറിച്ച് കടയുടെ ഗ്ലാസ് തകര്‍ന്നത്. കണ്ണാടിപള്ളിക്ക് സമീപത്തെ സാല്‍കോ ബസാര്‍ ഷോപ്പിന്റെ മുന്‍വശത്തെ വലിയ ഗ്ലാസാണ് തകര്‍ന്നത്. കറന്തക്കാട്-റെയില്‍വേ സ്റ്റേഷന്‍ റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ഇതുവഴിയുള്ള യാത്ര അതീവ ദുസ്സഹമായിരിക്കുകയാണ്.
കുണ്ടിലും കുഴിയിലും വാഹനങ്ങള്‍ കയറിയിറങ്ങുമ്പോള്‍ ജില്ലികള്‍ സമീപത്തെ കടകളിലേക്കും കാല്‍നട യാത്രക്കാരുടെ ദേഹത്തേക്കും തെറിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. മഴ പൂര്‍ണ്ണമായും മാറിയില്ല എന്ന് പറഞ്ഞാണ് റോഡിന്റെ നവീകരണ പ്രവൃത്തി നീട്ടികൊണ്ടുപോവുന്നത്. റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.