കുടുംബം സഞ്ചരിച്ച കാര്‍ തടഞ്ഞ് അക്രമം; പൊലീസ് അന്വേഷണം തുടങ്ങി
തെക്കില്‍ ബെണ്ടിച്ചാല്‍ എയ്യളയിലെ ബി.എ അബ്ദുല്‍ ആഷിക്കിന്റെ പരാതിയിലാണ് കേസ്

കാസര്‍കോട്: കുടുംബം സഞ്ചരിച്ച കാര്‍ തടഞ്ഞ് അക്രമിച്ചതായി പരാതി. സംഭവത്തില്‍ കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തെക്കില്‍ ബെണ്ടിച്ചാല്‍ എയ്യളയിലെ ബി.എ അബ്ദുല്‍ ആഷിക്കിന്റെ പരാതിയിലാണ് കേസ്.
ഞായറാഴ്ച രാത്രി ഒമ്പതരയോടെ ആഷിക്കും കുടുംബവും തളങ്കര സിറാമിക്സ് റോഡില്‍ കാറില്‍ പോകുന്നതിനിടെ കാര്‍ തടഞ്ഞ് മോശം പരാമര്‍ശം നടത്തുകയും കാറിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ക്കുകയും ചെയ്തുവെന്നാണ് പരാതി. 20,000 രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയില്‍ പറയുന്നു.
Next Story

