റോഡരികില്‍ നില്‍ക്കുകയായിരുന്ന വയോധികയ്ക്ക് കാറിടിച്ച് പരിക്ക്

വല്ലപ്പാട്ട് ഹൗസില്‍ അന്നമ്മ ജോസഫിനാണ് പരിക്കേറ്റത്.

ബന്തടുക്ക: റോഡരികില്‍ നില്‍ക്കുകയായിരുന്ന വയോധികയ്ക്ക് കാറിടിച്ച് പരിക്കേറ്റു. പടുപ്പ്- ശങ്കരമ്പാടി റോഡിലെ മായിപ്പാടി കവലയില്‍ നില്‍ക്കുകയായിരുന്ന വല്ലപ്പാട്ട് ഹൗസില്‍ അന്നമ്മ ജോസഫി(72)നാണ് പരിക്കേറ്റത്.

ഉടന്‍ തന്നെ അന്നമ്മയെ ബന്ധുക്കളും സമീപവാസികളും ചേര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it