കുഡ് ലുവില്‍ വയോധിക ഒഴുക്കില്‍പെട്ട് മരിച്ചു
കുഡ് ലു ഗംഗൈ റോഡിലെ ഗണേഷ് നായികിന്റെ ഭാര്യ ഭവാനിയാണ് മരിച്ചത്

കാസര്‍കോട്: കുഡ് ലുവില്‍ വയോധിക ഒഴുക്കില്‍പെട്ട് മരിച്ചു. കുഡ് ലു ഗംഗൈ റോഡിലെ ഗണേഷ് നായികിന്റെ ഭാര്യ ഭവാനി(65)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് കവുങ്ങിന്‍ തോട്ടത്തിലേക്ക് പോകുമ്പോഴാണ് ഭവാനിയെ ഒഴുക്കില്‍പെട്ട് കാണാതായത്. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
തിരച്ചില്‍ തുടരുന്നതിനിടെ ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് ഭവാനിയുടെ മൃതദേഹം തോട്ടിലെ വള്ളിപ്പടര്‍പ്പില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. മക്കള്‍: കെ.നവീന്‍കുമാര്‍, കെ നയന. മരുമക്കള്‍: അസ്മിത, ശിവരാമ. സഹോദരങ്ങള്‍: ബാലകൃഷ്ണ നായിക്, ദിനേശ് നായിക്. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Next Story