മധുവാഹിനി പുഴയില്‍ തുണി അലക്കുന്നതിനിടെ വയോധിക ഒഴുക്കില്‍പെട്ട് മരിച്ചു

മല്ലം ക്ഷേത്രത്തിന് സമീപത്തെ പരേതനായ നാരായണ മണിയാണിയുടെ ഭാര്യ ഗോപി അമ്മയാണ് മരിച്ചത്

ബോവിക്കാനം: മധുവാഹിനി പുഴയില്‍ തുണി അലക്കുന്നതിനിടെ വയോധിക ഒഴുക്കില്‍പ്പെട്ട് മരിച്ചു. മല്ലം ക്ഷേത്രത്തിന് സമീപത്തെ പരേതനായ നാരായണ മണിയാണിയുടെ ഭാര്യ ഗോപി അമ്മ (75)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ വീടിന് 20 മീറ്റര്‍ മാത്രം അകലെയുള്ള മധുവാഹിനി പുഴയില്‍ തുണി അലക്കാന്‍ പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് കാണാതായ വിവരം അറിഞ്ഞത്.

തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ ഒരു കിലോമീറ്റര്‍ അകലെ മുണ്ടപ്പള്ളത്ത് മൃതദേഹം കണ്ടെത്തി. മക്കള്‍: ബാലകൃഷ്ണന്‍, രാജീവി, കുസുമ, മാലിങ്കന്‍, മധുസൂധനന്‍, പരേതയായ കലാവതി. മരുമക്കള്‍: ചന്ദ്രാവതി, ബാലകൃഷ്ണന്‍, ദിവ്യ, രേഖ, അനില, ഉമേശന്‍, പരേതനായ കൊഗ്ഗു മണിയാണി. ആദൂര്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Related Articles
Next Story
Share it