ഡി സി സി ജനറല്‍ സെക്രട്ടറി കരുണ്‍ താപ്പ അന്തരിച്ചു
അസുഖത്തെ തുടര്‍ന്ന് കുറച്ച് മാസങ്ങളായി ചികിത്സയിലായിരുന്നു

കാസര്‍കോട്: ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കരുണ്‍ താപ്പ (70) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി കോഴിക്കോട്ടെ മകളുടെ വീട്ടിലാണ് അന്ത്യം. അസുഖത്തെ തുടര്‍ന്ന് കുറച്ച് മാസങ്ങളായി ചികിത്സയിലായിരുന്നു. മേല്‍പറമ്പ് പള്ളിപ്രം സ്വദേശിയാണ്. ദീര്‍ഘകാലമായി കാസര്‍കോട് വിദ്യാനഗര്‍ ചാല റോഡിലെ താപ്പാസ് ഹൗസില്‍ താമസിച്ചു വരികയായിരുന്നു.
കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, യുഡിഎഫ് കാസര്‍കോട് മണ്ഡലം കണ്‍വീനര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. സംശുദ്ധ രാഷ്ട്രീയത്തിനുടമയായിരുന്നു. ദീര്‍ഘകാലം പ്രവാസിയായിരുന്നു.
പിതാവ്.പരേതനായ കുട്ടിയന്‍. മാതാവ്: ചിരുത പള്ളിപ്പുറം. ഭാര്യ: സരോജിനി, മക്കള്‍: ശീതള്‍(നെതര്‍ലാന്റ്) ഷമി (ഓസ്‌ട്രേലിയ), ഡോ. ശ്വേത(കോഴിക്കോട്). മരുമക്കള്‍: ഉല്‍കൃഷ് (നെതര്‍ലാന്റ്) വിനയ് (ഓസ്‌ട്രേലിയ) ഡോ.രാഹുല്‍ (കോഴിക്കോട്). സഹോദരങ്ങള്‍ - ഉമേശന്‍, ഭാസ്‌ക്കരന്‍, ബാലകൃഷ്ണന്‍, പുഷ്പ, പരേതയായ ലീല.