നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ കണ്ടെത്തി ഉടമകള്‍ക്ക് തിരികെ നല്‍കി സൈബര്‍ സെല്‍

ജില്ലാ അഡിഷണല്‍ പൊലീസ് സൂപ്രണ്ട് സി.എം ദേവദാസന്‍ 6 മൊബൈല്‍ ഫോണുകളാണ് ഉടമസ്ഥര്‍ക്ക് കൈമാറിയത്

കാസര്‍കോട്: വിവിധ സാഹചര്യങ്ങളില്‍ ഉടമസ്ഥര്‍ക്ക് നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി അവ തിരികെ നല്‍കി കാസര്‍കോട് സൈബര്‍ സെല്‍. ജില്ലാ അഡിഷണല്‍ പൊലീസ് സൂപ്രണ്ട് സി.എം ദേവദാസന്‍ ചേംബറില്‍ വെച്ച് ആറ് മൊബൈല്‍ ഫോണുകളാണ് ഉടമസ്ഥര്‍ക്ക് കൈമാറിയത്. നഷ്ടപ്പെട്ട ഫോണുകള്‍ മിക്കതും ഇതരസംസ്ഥാനത്തുള്ള ആളുകളാണ് ഉപയോഗിച്ചു കൊണ്ടിരുന്നത്.

ഇവര്‍ സെക്കന്റ് ഹാന്‍ഡ് മൊബൈലുകളായി കടയില്‍ നിന്നും വാങ്ങിയതായിരുന്നു. സൈബര്‍ സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ അജിത് പികെയുടെ മേല്‍നോട്ടത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍ സജേഷ് സി ആണ് നഷ്ടപെട്ട മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി തിരികെ എത്തിച്ചത്.

Related Articles
Next Story
Share it