ചെര്‍ക്കള കുണ്ടടുക്കത്ത് ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു; മണ്‍തിട്ട തകര്‍ന്നാല്‍ 20 വീടുകള്‍ക്ക് ഭീഷണിയാകും
പാലം നിര്‍മ്മാണത്തിനെടുത്ത വലിയ കുഴികളില്‍ വെള്ളം നിറഞ്ഞതാണ് വിള്ളലിന് കാരണമായത്.

ചെര്‍ക്കള: കുണ്ടടുക്കത്ത് ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു. പാലം നിര്‍മ്മാണത്തിനെടുത്ത വലിയ കുഴികളില്‍ വെള്ളം നിറഞ്ഞതാണ് വിള്ളലിന് കാരണമായത്. വിവരമറിഞ്ഞ് ജില്ലാകലക്ടര്‍ ഇമ്പശേഖര്‍, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദരിയ, വില്ലേജ് ഓഫീസര്‍ ചന്ദ്രശേഖരന്‍, വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ യു.പി വിപിന്‍ എസ്.ഐ പ്രതീഷ് എന്നിവര്‍ സ്ഥലത്തെത്തി.
വിള്ളല്‍ വലുതാകുകയും മണ്‍തിട്ട തകരുകയും ചെയ്താല്‍ 20 വീടുകള്‍ക്ക് ഭീഷണിയാകും. വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ഇവിടുത്തെ താമസക്കാര്‍ ഭയത്തോടെയാണ് കഴിയുന്നത്. ദിവസേന ഇതുവഴി നിരവധി യാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്നുണ്ട്.
Next Story