ടിന്നര്‍ ആക്രമണത്തിന് ഇരയായി മരിച്ച രമിതയുടെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് സി.പി.എം നേതാക്കള്‍

ഏപ്രില്‍ 8 ന് വൈകിട്ടാണ് മണ്ണടുക്കത്തെ സ്റ്റേഷനറിക്കടയില്‍ വെച്ച് തൊട്ടടുത്ത് ഫര്‍ണിച്ചര്‍ കട നടത്തുന്ന രാമാമൃതം ടിന്നറില്‍ തീ കൊളുത്തി രമിതക്ക് നേരെ എറിഞ്ഞത്.

മുന്നാട്: തമിഴ് നാട് സ്വദേശി രാമാമൃതത്തിന്റെ ടിന്നര്‍ ആക്രമണത്തിന് ഇരയായി മരിച്ച പള്ളത്തിങ്കാല്‍ ചീച്ചക്കയ സ്വദേശിനി രമിതയുടെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് സി.പിഎം നേതാക്കള്‍. സി.പിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ, കേന്ദ്ര കമ്മിറ്റിയംഗം കെ.കെ ശൈലജ ടീച്ചര്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. വിജയരാജന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.പി സതീഷ് ചന്ദ്രന്‍, സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, ജില്ലാ സെക്രട്ടറി എം. രാജഗോപാലന്‍ എം.എല്‍.എ എന്നിവരാണ് വീട്ടിലെത്തി ദുഃഖത്തില്‍ പങ്ക് ചേര്‍ന്നത്.

ഏപ്രില്‍ 8 ന് വൈകിട്ടാണ് മണ്ണടുക്കത്തെ സ്റ്റേഷനറിക്കടയില്‍ വെച്ച് തൊട്ടടുത്ത് ഫര്‍ണിച്ചര്‍ കട നടത്തുന്ന രാമാമൃതം ടിന്നറില്‍ തീ കൊളുത്തി രമിതക്ക് നേരെ എറിഞ്ഞത്. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. ഗുരുതരമായി പൊള്ളലേറ്റ രമിത ഒരാഴ്ച മംഗ്ലൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്.

Related Articles
Next Story
Share it