സഹകരണബാങ്ക് ജീവനക്കാരനായ യുവാവ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍
മരിച്ചത് ബേഡഡുക്ക ഫാര്‍മേഴ്സ് സഹകരണബാങ്ക് കുണ്ടംകുഴി ശാഖയിലെ താല്‍ക്കാലിക ജീവനക്കാരനായ വിനീഷ് പോള

കുണ്ടംകുഴി: സഹകരണബാങ്ക് ജീവനക്കാരനായ യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബേഡഡുക്ക ഫാര്‍മേഴ്സ് സഹകരണബാങ്ക് കുണ്ടംകുഴി ശാഖയിലെ താല്‍ക്കാലിക ജീവനക്കാരനായ വിനീഷ് പോള(30)യെ ആണ് വ്യാഴാഴ്ച രാവിലെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. രാവിലെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അമ്മ നിര്‍മ്മല അയല്‍വാസികളെ വിവരമറിയിച്ചു.
അയല്‍വാസികളെത്തി വാതില്‍ തുറന്നുനോക്കിയപ്പോഴാണ് വിനീഷിനെ ഫാനിന്റെ ഹുക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഡി.വൈ.എഫ്.ഐ ബീംബുങ്കാല്‍ മേഖലാ പ്രസിഡണ്ട് കൂടിയാണ് വിനീഷ്. പരേതനായ ഗോപിയാണ് പിതാവ്. ബേഡകം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ബേഡഡുക്ക താലൂക്ക് ആസ്പത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Next Story