Begin typing your search above and press return to search.
ഗ്യാസ് ഏജന്‍സി ഷോറൂമിന്റെ പൂട്ട് പൊളിച്ച് 2.95 ലക്ഷം രൂപ കവര്‍ന്നതായി പരാതി
മൂന്ന് ദിവസം നടന്ന കച്ചവടവുമായി ബന്ധപ്പെട്ടുള്ള പണമാണ് നഷ്ടമായതെന്ന് ഉടമ

കാസര്‍കോട്: പഴയ പ്രസ് ക്ലബ്ബ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാസ് ഏജന്‍സിയില്‍ മോഷണം നടന്നതായി പരാതി. ഷോറൂമിന്റെ ഷട്ടര്‍ കുത്തി തുറന്ന് മേശ വലിപ്പില്‍ സൂക്ഷിച്ചിരുന്ന 2.95 ലക്ഷം രൂപ കവര്‍ന്നു. ശനിയാഴ്ച ഷോറും ജീവനക്കാര്‍ തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയില്‍ പെടുന്നത്.
ഷോറൂമില്‍ മൂന്ന് ദിവസം നടന്ന കച്ചവടവുമായി ബന്ധപ്പെട്ടുള്ള പണമാണ് നഷ്ടമായതെന്ന് ഉടമ തളങ്കരയിലെ ആമിന കാസര്‍കോട് പൊലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞു. പൊലീസ് എത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നു.
Next Story