ട്രെയിന്‍ യാത്രയ്ക്കിടെ നെല്ലിക്കുന്ന് സ്വദേശിയുടെ പണവും സാധനങ്ങളും കവര്‍ന്നതായി പരാതി
നെല്ലിക്കുന്ന് കടപ്പുറത്തെ അശോക് ഷെട്ടിയുടെ 5900 രൂപ സൂക്ഷിച്ച പഴ്സ് അടങ്ങിയ ബാഗും പലവ്യഞ്ജന സാധനങ്ങളടങ്ങിയ മറ്റൊരു ബാഗുമാണ് മോഷണം പോയത്

ഫയൽ ചിത്രം
കാസര്‍കോട്: ട്രെയിന്‍ യാത്രയ്ക്കിടെ നെല്ലിക്കുന്ന് സ്വദേശിയുടെ പണവും സാധനങ്ങളും കവര്‍ന്നതായി പരാതി. നെല്ലിക്കുന്ന് കടപ്പുറത്തെ അശോക് ഷെട്ടി(48)യുടെ 5900 രൂപ സൂക്ഷിച്ച പഴ്സ് അടങ്ങിയ ബാഗും പലവ്യഞ്ജന സാധനങ്ങളടങ്ങിയ മറ്റൊരു ബാഗുമാണ് മോഷണം പോയത്. അശോക് ഷെട്ടി ചണ്ഡീഗഡ്- കൊച്ചുവേളി ട്രെയിനില്‍ യാത്ര ചെയ്തിരുന്നു.
ജൂലായ് 18ന് പുലര്‍ച്ചെ രണ്ടുമണിക്ക് പ്ലാറ്റ് ഫോമില്‍ ഇറക്കിവെച്ച ബാഗുകളാണ് കവര്‍ന്നത്. അശോക് ഷെട്ടി ഇതുസംബന്ധിച്ച് കാസര്‍കോട് റെയില്‍വെ പൊലീസില്‍ പരാതി നല്കി. പൊലീസ് പ്ലാറ്റ് ഫോമിലെ സി.സി.ടി.വി പരിശോധിച്ചപ്പോള്‍ പ്രതിയെ തിരിച്ചറിഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Next Story