അണങ്കൂരിലെ തറവാട് വീട്ടില്‍ നിന്ന് 10 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി
അണങ്കൂര്‍ പച്ചക്കാട് നൂര്‍ മന്‍സിലിലെ ടി.എ ഷാഹിനയുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരഭിച്ചു

കാസര്‍കോട്: അണങ്കൂരിലെ തറവാട് വീട്ടില്‍ നിന്ന് 10 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. സംഭവത്തില്‍ അണങ്കൂര്‍ പച്ചക്കാട് നൂര്‍ മന്‍സിലിലെ ടി.എ ഷാഹിനയുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരഭിച്ചു. ഷാഹിനയുടെ മാതാവിന്റെ തറവാട് വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കാണാതാകുകയായിരുന്നു.
വീട്ടില്‍ ജോലിക്ക് നിന്നിരുന്ന ഹോംനഴ്സാണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ഷാഹിനയുടെ പരാതിയില്‍ പറയുന്നു. ഹോംനഴ്സായ ലളിത ഓണത്തിന് നാട്ടില്‍ പോയതായിരുന്നു. പിന്നീട് തിരിച്ചുവന്നില്ല. സംശയം തോന്നി അലമാര തുറന്ന് നോക്കിയപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടമായതായി വ്യക്തമായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Next Story