കാസര്‍കോട് ഗവ. കോളേജ് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
കാസര്‍കോട് ഗവ. കോളേജിലെ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയും പാണത്തൂര്‍ കന്നിത്തോടിലെ ദിനേശന്റെ മകനുമായ അഭിഷേക് ആണ് മരിച്ചത്.

കാസര്‍കോട്: ഗവ. കോളേജിലെ വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ഗവ. കോളേജിലെ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയും പാണത്തൂര്‍ കന്നിത്തോടിലെ ദിനേശന്റെ മകനുമായ അഭിഷേക്(19) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് അഭിഷേകിനെ കാസര്‍കോട് പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കെട്ടിടത്തിന്റെ താഴത്തെ നിലയിലെ മൂന്നാമത്തെ മുറിയില്‍ സീലിംഗ് ഫാനിലാണ് അഭിഷേകിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Next Story