മഴയത്ത് ചെളിക്കുളമായി ചെമ്മനാട് മുണ്ടാങ്കുളം ബസ് കാത്തിരിപ്പ് കേന്ദ്രം

ഇത് ബസ് യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കുന്നു.

കാസര്‍കോട്: മഴയത്ത് ചെളിക്കുളമായി ചെമ്മനാട് മുണ്ടാങ്കുളം ബസ് കാത്തിരിപ്പ് കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെ തുടര്‍ന്ന് ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്. ഇത് ബസ് യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കുന്നു.

ശക്തമായ മഴ പെയ്യുമ്പോള്‍ ഇരുചക്ര വാഹന യാത്രക്കാരടക്കം ബസ് കാത്തിരിപ്പ് കേന്ദ്രത്തെ ആശ്രയിക്കാറുണ്ട്. എന്നാല്‍ ഇവിടെ ചെളിവെള്ളം കെട്ടിക്കിടക്കുന്നത് കാരണം യാത്രക്കാര്‍ക്ക് മഴ നനയേണ്ട സ്ഥിതിയാണുള്ളത്. അതുകൊണ്ടുതന്നെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

Related Articles
Next Story
Share it