ചെമ്മനാട്ട് പട്രോളിങ്ങ് നടത്തുകയായിരുന്ന പിങ്ക് പൊലീസിന്റെ വാഹനത്തിന് പിറകില്‍ കാറിടിച്ചു
അപകടത്തില്‍ പിങ്ക് വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു

കാസര്‍കോട്: ചെമ്മനാട്ട് പട്രോളിംഗ് നടത്തുകയായിരുന്ന പിങ്ക് പൊലീസിന്റെ വാഹനത്തിന് പിറകില്‍ കാറിടിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാന പാതയില്‍ ചെമ്മനാട് കറിച്ചട്ടി ഹോട്ടലിന് സമീപത്താണ് അപകടമുണ്ടായത്. കാസര്‍കോട്ട് നിന്ന് മേല്‍പ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന പിങ്ക് പൊലീസ് വാഹനത്തിന് പിറകില്‍ അതേ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.
അപകടത്തില്‍ പിങ്ക് വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു. പിങ്ക് പൊലീസ് ഡ്രൈവര്‍ കാസര്‍കോട് വനിതാ സെല്‍ സി.പി.ഒ പി.പി രമ്യയുടെ പരാതിയില്‍ കാറോടിച്ച ആള്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു.
Next Story