'യുവതി ഓടിച്ചുപോകുകയായിരുന്ന സ്‌കൂട്ടറില്‍ ചാടിക്കയറി ശല്യം ചെയ്തു'; യുവാവിനെതിരെ കേസ്

ഇരുവരും കാസര്‍കോട്ടെ ഒരു ജ്വല്ലറിയിലെ ജീവനക്കാര്‍

മേല്‍പ്പറമ്പ് : യുവതി ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ ചാടിക്കയറി ശല്യപ്പെടുത്തിയെന്ന പരാതിയില്‍ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. യുവതിയുടെ പരാതിയില്‍ ചായ്യോത്ത് സ്വദേശിയായ യുവാവിനെതിരെയാണ് മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

കാസര്‍കോട്ടെ ജ്വല്ലറിയില്‍ ജീവനക്കാരായ രണ്ടുപേരും ജോലി കഴിഞ്ഞ് രാത്രി 9.30 മണിയോടെയാണ് പുറത്തിറങ്ങിയത്. യുവാവ് ബൈക്കിലും യുവതി സ്‌കൂട്ടറിലും പോകുകയായിരുന്നു. മേല്‍പ്പറമ്പിലെത്തിയപ്പോള്‍ യുവാവ് ഓടിച്ച ബൈക്ക് യുവതി ഓടിച്ച സ്‌കൂട്ടറിനെ മറികടക്കുകയും ബൈക്ക് നിര്‍ത്തി സ്‌കൂട്ടറിന്റെ പിന്‍സീറ്റിലേക്ക് ചാടിക്കയറുകയും ചെയ്തു. തുടര്‍ന്ന് യുവതിയെ ശല്യപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് യുവാവിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കിയത്.

Related Articles
Next Story
Share it