വീട്ടില്‍ അതിക്രമിച്ചുകടന്ന് യുവാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; മൂന്നുപേര്‍ക്കെതിരെ കേസ്

ബന്താടിലെ ഫജാസിന്റെ പരാതിയില്‍ ടി.ഡി കബീര്‍, ഹാരിസ് മാളിക, അന്‍സാരി എന്നിവര്‍ക്കെതിരെയാണ് മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തത്

മേല്‍പ്പറമ്പ് : വീട്ടില്‍ അതിക്രമിച്ചുകടന്ന് യുവാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബന്താടിലെ ഫജാസിന്റെ പരാതിയില്‍ ടി.ഡി കബീര്‍, ഹാരിസ് മാളിക, അന്‍സാരി എന്നിവര്‍ക്കെതിരെയാണ് മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി കബീറിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വാതിലുകള്‍ ചവിട്ടി തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തതായി ഫജാസിന്റെ പരാതിയില്‍ പറയുന്നു. സാമൂഹ്യപ്രവര്‍ത്തനത്തിലേര്‍പ്പെട്ട

തിനെ അഭിനന്ദിച്ച് സുഹൃത്തുക്കള്‍ നാട്ടില്‍ ഫ്ളക്സ് വെച്ചതും നാട്ടിലെ വാട്സ് ആപ്പ് ഗ്രൂപ്പിന്റെ പ്രൊഫൈലില്‍ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എയുടെ ചിത്രം വെച്ചതുമാണ് വൈരാഗ്യത്തിന് കാരണമെന്ന് പരാതിയില്‍ പറയുന്നു.

Related Articles
Next Story
Share it