ബേഡകം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ 24 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
മാര്‍ഗതടസ്സമുണ്ടാക്കി മാര്‍ച്ച് നടത്തിയതിനാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

ബേഡകം: ബേഡകം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ 24 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മഹേഷ് ഗോപന്‍, ജയകുമാര്‍, അശ്വിന്‍, സദാശിവന്‍, രതീഷ്, മനുലാല്‍, ദിലീപ്, ഉദയന്‍, ദാമോദരന്‍, ജയരാജന്‍, ഗിരി, രാമചന്ദ്രന്‍, അജീഷ് എന്നിവരുള്‍പ്പെടെ 24 പേര്‍ക്കെതിരെയാണ് ബേഡകം പൊലീസ് കേസെടുത്തത്.
ബേഡകം പൊലീസ് നേരത്തെ രജിസ്റ്റര്‍ ചെയ്ത ഒരു കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്നാരോപിച്ചാണ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ഗതടസ്സമുണ്ടാക്കി മാര്‍ച്ച് നടത്തിയതിനാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
Next Story