14കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 17കാരനെതിരെ കേസ്

സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് ഒമ്പതാംതരം വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്

ബേഡകം: 14കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 17കാരനെതിരെ കേസ്. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ബേഡകം സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് ഒമ്പതാംതരം വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.

പ്ലസ്ടു വിദ്യാര്‍ത്ഥിയായ പതിനേഴുകാരനെതിരെയാണ് ആരോപണം. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരം നല്‍കുകയായിരുന്നു. ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Related Articles
Next Story
Share it