എക്സൈസ് പരിശോധനയില്‍ കഞ്ചാവും മദ്യവും പിടികൂടി; ഒരാള്‍ അറസ്റ്റില്‍

കുമ്പള എക് സൈസ് ഇന്‍സ്‌പെക്ടര്‍ കെ വി ശ്രാവണിന്റെ നേതൃത്വത്തിലാണ് പരിശോധന

കാസര്‍കോട്: മഞ്ചേശ്വരം താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കഞ്ചാവും മദ്യവും പിടികൂടി. മഞ്ചേശ്വരം കയ്യാര്‍ പച്ചമ്പള്ളത്ത് നിന്ന് 25 ഗ്രാം കഞ്ചാവുമായി പച്ചമ്പള്ളത്തെ അബ്ദുള്‍ റഹീമിനെ(35) എക്സൈസ് അറസ്റ്റ് ചെയ്തു. കുമ്പള എക് സൈസ് ഇന്‍സ്‌പെക്ടര്‍ കെ വി ശ്രാവണിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്.

ഹൊസങ്കടിയില്‍ നിന്ന് കര്‍ണ്ണാടകയില്‍ മാത്രം വില്‍പ്പനാധികാരമുള്ള 2.88 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പിടികൂടി. പ്രതി ഓടി രക്ഷപ്പെട്ടു. മുളിഞ്ച ഗൗഡമൂല വീട്ടിലെ ജി പ്രവീണ്‍ കുമാര്‍(25)ആണ് രക്ഷപ്പെട്ടത്. പ്രവീണ്‍ കുമാറിനെതിരെ എക്സൈസ് കേസെടുത്തു. പ്രിവന്റീവ് ഓഫീസര്‍ പീതാംബരന്‍ കെ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുര്‍ജിത്ത് കെ, ധനേഷ്.എം, സിവില്‍ എക്സൈസ് ഓഫീസര്‍, ഡ്രൈവര്‍ പ്രവീണ്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Related Articles
Next Story
Share it