കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി ബിവി വിജയ ഭാരത് റെഡ്ഡി ചുമതലയേറ്റു

അഡീഷനല്‍ എസ് പി ബാലകൃഷ്ണന്‍ നായര്‍ ബൊക്ക നല്‍കി സ്വീകരിച്ചു

കാസര്‍കോട്: ജില്ലാ പൊലീസ് മേധാവിയായി ബിവി വിജയ ഭാരത് റെഡ്ഡി ചുമതലയേറ്റു. ഞായറാഴ്ച ജില്ലാ പൊലീസ് ആസ്ഥാനത്തെത്തിയ റെഡ്ഡിയെ അഡീഷനല്‍ എസ് പി ബാലകൃഷ്ണന്‍ നായര്‍ ബൊക്ക നല്‍കി സ്വീകരിച്ചു. നിലവിലെ ജില്ലാ പൊലീസ് മേധാവിയായിരുന്ന ഡി ശില്‍പ 5 വര്‍ഷത്തെ ഡെപ്യൂട്ടേഷനില്‍ സി.ബി.ഐയിലേക്ക് പോകുന്ന ഒഴിവിലേക്കാണ് റെഡ്ഡിയെ നിയമിച്ചത്.

റെഡ്ഡി നിലവില്‍ തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മിഷറായി സേവനം അനുഷ്ഠിക്കുകയാണ്. 2019 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്.

സ്വീകരണ ചടങ്ങില്‍ ബേക്കല്‍ എസ്.എച്ച്. ഒ അപര്‍ണ, ഡി.വൈ.എസ്.പി മാരായ സി.കെ.സുനില്‍ കുമാര്‍, വി.വി. മനോജ്, ബാബു പെരിങ്ങേത്ത്, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി എം സുനില്‍ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.


ഒദ്യോഗിക പദവി ഏറ്റെടുത്ത ശേഷം ബിവി വിജയ ഭാരത് റെഡ്ഡി കാലിക്കടവിലേക്ക് പോയി. തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടിയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കുന്നതിനാണ് അദ്ദേഹം കാലിക്കടവിലേക്ക് പോയത്.

Related Articles
Next Story
Share it