ആലംപാടി സ്വദേശിയായ വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു

നായന്‍മാര്‍ മൂലയിലെ വ്യാപാരി സത്താര്‍ മുബാറക് ആണ് മരിച്ചത്

കാസര്‍കോട്: വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വ്യാപാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. നായന്‍മാര്‍ മൂലയിലെ വ്യാപാരിയും ആലംപാടി സ്വദേശിയുമായ സത്താര്‍ മുബാറക്(48) ആണ് മരിച്ചത്. വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അതിനിടെ ചൊവ്വാഴ്ച രാവിലെ ഉണരാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് ഹൃദയാഘാതം മൂലം മരിച്ചതായി അറിയുന്നത്. നാടിന്റെ മത-സാമൂഹിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന സത്താറിന്റെ ആകസ്മിക വിയോഗം ഏവരേയും കണ്ണീരിലാഴ്ത്തി. പരേതരായ മുബാറഖ് അബ്ദുള്‍ റഹ്‌മാന്‍ ഹാജിയുടേയും നഫീസ ഏരിയാലിന്റേയും മകനാണ്.

ഭാര്യ: ഹാജ് റ (മാര). മക്കള്‍:ഷഹല്‍ റഹ്‌മാന്‍(പി.ഡബ്ല്യൂ.ഡി കോണ്‍ട്രാക്ടര്‍), ഷാഹില്‍, ഷഹലന്‍, ആയിഷ, ഷഹസി. സഹോദരങ്ങള്‍: മുഹമ്മദ് മുബാറഖ്, ഖാദര്‍ മുബാറക്, സാദിഖ് മുബാറക്, മുസ്തഫ മുബാറക്, ഫൈസല്‍ മുബാറക്, അസ്മ, ജമീല, സൈനബ, ഖദീജ, ഫാത്തിമ. മയ്യത്ത് രാത്രി ഒമ്പത് മണിയോടെ ആലംപാട് ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.

Related Articles
Next Story
Share it