സഹോദരിയുടെ പന്ത്രണ്ടാം ചരമ ദിനത്തില്‍ സഹോദരനും മരിച്ചു

വാഴക്കോട് താഴത്തു വീട്ടില്‍ എം.വി കേളു ആണ് മരിച്ചത്.

കോട്ടപ്പാറ: സഹോദരി മരിച്ചതിന്റെ പന്ത്രണ്ടാം ചരമ ദിനത്തില്‍ സഹോദരനും മരിച്ചു. വാഴക്കോട് താഴത്തു വീട്ടില്‍ എം.വി കേളു(70) ആണ് മരിച്ചത്. ഇവരുടെ സഹോദരി ജാനകി അസുഖത്തെ തുടര്‍ന്ന് ഏപ്രില്‍ 30 ന് രാത്രി മരിച്ചിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് ചികിത്സയിലായിരുന്ന കേളു മരിച്ചത്.

ബിജെപി വാഴക്കോട് ബൂത്ത് കമ്മിറ്റിയുടെ ദീര്‍ഘകാല പ്രസിഡന്റായിരുന്നു. കോട്ടപ്പാറ വിട്ടല്‍ ക്യാഷു കമ്പനിയിലെ മുന്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. പരേതരായ കുഞ്ഞമ്പുവിന്റെയും കാരിച്ചിയമ്മയുടെ മകനാണ്. ഭാര്യ: സാവിത്രി. മക്കള്‍: പ്രീതി, നിധീഷ്, പ്രഭ.

മരുമക്കള്‍: രാഘവന്‍(കുമ്പള), സംഗീത (കൊടവലം), ശശിധരന്‍(ബങ്കളം). സഹോദരങ്ങള്‍: കുഞ്ഞമ്പു, പരേതരായ നാരായണന്‍, തമ്പാന്‍.

Related Articles
Next Story
Share it