തീവണ്ടിയില്‍ മദ്യം കടത്തിയ ബംഗാള്‍ സ്വദേശി അറസ്റ്റില്‍
പശ്ചിമബംഗാള്‍ സ്വദേശി പ്രദീപ് സാമന്തയാണ് അറസ്റ്റിലായത്

കാസര്‍കോട് : തീവണ്ടിയില്‍ മദ്യം കടത്തിക്കൊണ്ടുവന്ന ബംഗാള്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാള്‍ സ്വദേശി പ്രദീപ് സാമന്ത(51)യെയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും ആര്‍.പി.എഫും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്. സാന്ദ്രഗച്ചിയില്‍ നിന്ന് മംഗളൂരു സെന്‍ട്രലിലേക്ക് പോകുന്ന വിവേക് എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു പ്രദീപ് സാമന്ത.
തീവണ്ടിയില്‍ നിന്ന് കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലിറങ്ങിയ പ്രദീപ് സാമന്തയെ പരിശോധിച്ചപ്പോള്‍ രണ്ട് കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ സൂക്ഷിച്ച 750 മില്ലിയുടെ 24 കുപ്പി വിദേശമദ്യം കണ്ടെത്തുകയായിരുന്നു. ഒഡീഷയില്‍ മാത്രം വില്‍ക്കാന്‍ സാധിക്കുന്ന മദ്യമാണ് പ്രദീപിന്റെ കൈവശമുണ്ടായിരുന്നത് എന്ന് പൊലീസ് പറഞ്ഞു.
Next Story

