മൊഗ്രാല്‍ നാങ്കി കടപ്പുറത്ത് വീണ്ടും കവര്‍ച്ച; ടെമ്പോ ഡ്രൈവറുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 20,000 രൂപ

മോഷണങ്ങള്‍ തെളിയിക്കപ്പെടാതെ പോകുന്നത് നാട്ടുകാരില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്

മൊഗ്രാല്‍: കടപ്പുറത്ത് കവര്‍ച്ച പതിവാകുന്നു. രണ്ടുമാസം മുമ്പ് കടപ്പുറം ഖിളര്‍ മസ്ജിദ് ഇമാം കര്‍ണാടക സ്വദേശി സാഹിദിന്റെ പള്ളിയിലെ റൂമില്‍ നിന്ന് 35,000 രൂപയോളം മോഷണം പോയതിന് പിന്നാലെയാണ് കഴിഞ്ഞദിവസം കടപ്പുറം ടെംപോ ഡ്രൈവര്‍ ബാസിതിന്റെ വീട്ടിലും കള്ളന്‍ കയറി പണവുമായി കടന്നുകളഞ്ഞത്.

വീട്ടുകാര്‍ വീടുപൂട്ടി രാവിലെ ബന്ധുവീട്ടിലെ പരിപാടിക്ക് പോയതായിരുന്നു. രാത്രി തിരിച്ചെത്തിയതോടെയാണ് മോഷണം നടന്ന വിവരം അറിയുന്നത്. അടുക്കള ഭാഗത്തെ വാതിലിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. ബാസിത് കുമ്പള പൊലീസില്‍ പരാതി നല്‍കി. പൊലീസ് എത്തി കവര്‍ച്ച നടന്ന വീട് പരിശോധിച്ചു. കവര്‍ച്ച പട്ടാപ്പകല്‍ തന്നെ ആയിരിക്കുമോ നടന്നിരിക്കുന്നതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

നേരത്തെ പള്ളി ഇമാമിന്റെ പണം നഷ്ടപ്പെട്ട സംഭവത്തില്‍ ഇതുവരെ പ്രതിയെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. മോഷണങ്ങള്‍ തെളിയിക്കപ്പെടാതെ പോകുന്നത് നാട്ടുകാരില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

Related Articles
Next Story
Share it