അണങ്കൂര്‍ സ്വദേശി തളങ്കരയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

അണങ്കൂരിലെ കെ.എം അബ്ദുള്ളയാണ് മരിച്ചത്

കാസര്‍കോട്: അണങ്കൂര്‍ സ്വദേശിയെ തളങ്കരയിലെ റെയില്‍പാളത്തില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. അണങ്കൂരിലെ കെ.എം അബ്ദുള്ള(67)യാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അബ്ദുള്ളയെ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ഭാര്യ: മറിയംബി. മക്കള്‍: കലന്തര്‍ഷ, ഷഹനാസ്, ഷബ്ന, റഫീസ, റുപ്സ. മരുമക്കള്‍: സഹീദ് ഇര്‍ഷാദ്, ഫവാസ്, ഉമറുല്‍ ഫാറൂഖ്, റിസ് വാന്‍, ഫൈബീന. സഹോദരങ്ങള്‍: മുഹമ്മദ് ആസാദ്, അബ്ദുള്‍ റഹ് മാന്‍, ഖലീല്‍, ബീവി, ഹുസൈന്‍, ജമീല.

Related Articles
Next Story
Share it