കാസര്‍കോട് ആനബാഗിലുവിലെ താമസ സ്ഥലത്ത് അതിഥി തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം; ഒരാള്‍ കൊല്ലപ്പെട്ടു

4 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കാസര്‍കോട്: കാസര്‍കോട് ആനബാഗിലുവിലെ താമസ സ്ഥലത്ത് അതിഥി തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം. മര്‍ദനമേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. പശ്ചിമബംഗാള്‍ സ്വദേശി സുശാന്ത് റായ്(28) ആണ് മരിച്ചത്.

വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി. 4 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles
Next Story
Share it