ഉമ്മയോടൊപ്പം ഹജ്ജിന് പോയ ആലംപാടി സ്വദേശി മക്കയില്‍ അന്തരിച്ചു
രക്ത സമ്മര്‍ദ്ദം കൂടി തലച്ചോറിന് ക്ഷതമേറ്റ് മക്കയിലെ അല്‍ നൂര്‍ ഹോസ്പിറ്റലില്‍ അത്യാസന്ന നിലയില്‍ കഴിയുകയായിരുന്നു

ആലംപാടി: ഉമ്മയോടൊപ്പം ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ പോയ ആലംപാടി സ്വദേശി മക്കയില്‍ അന്തരിച്ചു. ആലംപാടി ഗവ. ഹൈസ്കൂളിന് സമീപം താമസിക്കുന്ന എ. സുബൈര്‍(52)ആണ് അന്തരിച്ചത്. പരേതനായ എ.അബ്ദുല്ല ഹാജിയുടെ മകനാണ്. ഉമ്മ ബീഫാത്തിമക്കൊപ്പമാണ് ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ പോയത്. കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നു.
രണ്ടാഴ്ച മുമ്പ് രക്ത സമ്മര്‍ദ്ദം കൂടി തലച്ചോറിന് ക്ഷതമേറ്റ് മക്കയിലെ അല്‍ നൂര്‍ ഹോസ്പിറ്റലില്‍ അത്യാസന്ന നിലയില്‍ കഴിയുകയായിരുന്നു. ചികിത്സക്കിടെ ആസ്പത്രിയില്‍ വച്ച് മരണം സംഭവിച്ചതായി വ്യാഴാഴ്ച വൈകിട്ടാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. സഹോദരീ ഭര്‍ത്താവിനൊപ്പം കാസര്‍കോട് മാര്‍ക്കറ്റ് റോഡില്‍ സുഗന്ധ ദ്രവ്യങ്ങളുടെ വില്പന നടത്തി വരികയായിരുന്നു. നേരത്തെ ദീര്‍ഘകാലം അബുദാബിയിലായിരുന്നു.
സുബൈറിന് അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഇളയ സഹോദരന് റഷീദ് രണ്ടു ദിവസം മുമ്പ് മക്കയിലേക്ക് പോയിരുന്നു. മയ്യത്ത് അവിടെ തന്നെ ഖബറടക്കും. കെ.എം.അഹ്മദ് മാഷിന്റെ സഹോദരന് കെ.എം. അബ്ദുല്‍ ഖാദറിന്റെ മകള്‍ ഫമീദയാണ് ഭാര്യ.
മക്കള്‍: അഷ് ഫാന്‍, ബാസിമ. സഹോദരങ്ങള്‍: എ. മുഹമ്മദ് ഹാജി, അബ്ദുല്‍ കരീം, ഇബ്രാഹിം, റുഖിയ, അഷറഫ്, അബ്ദുല്‍ ഖാദര്‍, റസാഖ്, ലത്തീഫ്, നൗഷാദ്, റഷീദ്, നസിയ, സുമയ്യ.