ഐവ ഗ്രൂപ്പ് ചെയര്‍മാന്‍ സുലൈമാന്‍ ഹാജി അന്തരിച്ചു

ദിഡുപ്പ മഹല്‍ കമ്മിറ്റി പ്രസിഡണ്ട്, മൊഗ്രാല്‍ പുത്തൂര്‍ ടൗണ്‍ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ പ്രമുഖ വസ്ത്ര സ്ഥാപനമായ ഐവ ഗ്രൂപ്പിന്റെ ചെയര്‍മാനും പൗര പ്രമുഖനുമായ മൊഗ്രാല്‍ പുത്തൂര്‍ ദിഡുപ്പിയിലെ ഐവ സുലൈമാന്‍ ഹാജി അന്തരിച്ചു. മുന്‍ പ്രവാസിയാണ്. ദിഡുപ്പ മഹല്‍ കമ്മിറ്റി പ്രസിഡണ്ട്, മൊഗ്രാല്‍ പുത്തൂര്‍ ടൗണ്‍ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ നഫീസ. മക്കള്‍: അഷ്‌റഫ് ഐവ, സമീര്‍ ഐവ, തസ്ലീം ഐവ, നാസി. മരുമകന്‍: പരേതനായ അഷ്‌റഫ് ആലംപാടി. സഹോദരങ്ങള്‍: ഇബ്രാഹിം, ഗഫൂര്‍, അബ്ദുല്‍ റഹ്‌മാന്‍, നഫീസ, ഖദീജ, ആയിഷ. മയ്യത്ത് മൊഗ്രാല്‍ പുത്തൂര്‍ ടൗണ്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Related Articles
Next Story
Share it