മൂന്ന് വര്‍ഷത്തോളം ഒളിവിലായിരുന്ന പോക്സോ കേസിലെ പ്രതി അറസ്റ്റില്‍

ചെര്‍ക്കള ബേര്‍ക്കയിലെ കെ.കെ കുഞ്ഞി മാഹിന്‍ അഷ്റഫിനെയാണ് അറസ്റ്റ് ചെയ്തത്

കാസര്‍കോട്: മൂന്ന് വര്‍ഷത്തോളം ഒളിവില്‍ കഴിയുകയായിരുന്ന പോക്സോ കേസ് പ്രതിയെ പൊലീസ് പിടികൂടി. കാസര്‍കോട് വനിത പൊലീസ് രജിസ്റ്റര്‍ ചെയ്ത 2022ലെ പോക്സോ കേസ് പ്രതി ചെര്‍ക്കള ബേര്‍ക്കയിലെ കെ.കെ കുഞ്ഞി മാഹിന്‍ അഷ്റഫി(30)നെയാണ് അറസ്റ്റ് ചെയ്തത്.

ജില്ലാ പൊലീസ് മേധാവി ബി.വി വിജയ് ഭാരത് റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരം കാസര്‍കോട് എ.എസ്.പി ഡോ. എം. നന്ദഗോപന്റെ മേല്‍നോട്ടത്തില്‍ വനിതാ എസ്.ഐ കെ. അജിതയുടെ നേതൃത്വത്തിലാണ് പ്രതിയെ ചെര്‍ക്കളയില്‍ വെച്ച് പിടിച്ചത്. സി.പി.ഒ ശ്രുതി, ഡ്രൈവര്‍ എ.എസ്.ഐ നാരായണ, സ്‌ക്വാഡ് അംഗങ്ങളായ രാജേഷ്, സജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടിച്ചത്.

Related Articles
Next Story
Share it