ചുമട്ടുതൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

കാസർകോട്: നഗരത്തിലെ ചുമട്ടു തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കേളുക്കുന്ന് സി. ബി. കോമ്പൗണ്ടിലെ പരേതരായ സി. ബി. അബ്ദുല്ല , ആചിബി ദമ്പതികളുടെ മകൻ സി. എ. ഹനീഫ് (50) ആണ് മരിച്ചത്.വ്യാഴാഴ്ച ഉച്ചയക്ക് കാസർകോട് കെ പി ആർ റാവു റോഡിലെ സിവിൽ സപ്ലൈസ് ഗോഡൗണിൽ ജോലി ചെയ്യവേ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ -മുംതാസ്, മക്കൾ സൈയാഫ് , ശിറ, ഷാജുവ, സഹോദരങ്ങൾ സത്താർ, ജമാൽ, നെജിബ്, ആയിസ, ഉമൈബ, കൈറു, പരേതനായ റഷീദ്.
ഖബറടക്കം പഴയ ചൂരി ജുമാ മസ്ജിദിൽ.
Next Story