ആശുപത്രിയുണ്ട്, ഡോക്ടറില്ല; ജില്ലയില്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ 88

കാസര്‍കോട് ജില്ലയില്‍ ആകെ 324 ഡോക്ടര്‍മാരുടെ തസ്തികയാണുള്ളത്. ഇതില്‍ 88 തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്.

കാസര്‍കോട്: പനിയും ചുമയും ഉള്‍പ്പെടെയുള്ളവ വ്യാപിക്കുമ്പോഴും ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ കുറവ് നികത്താനാവുന്നില്ല. ഡോക്ടര്‍മാരുടെ അഭാവം ജില്ല കാലങ്ങളായി നേരിടുകയാണ്. നിരവധി തവണ ജില്ലയിലെ എം.എല്‍.എമാര്‍ തന്നെ ഉന്നയിച്ചിട്ടും പ്രശ്‌നത്തിന് ഇപ്പോഴും പരിഹാരം കാണാനായിട്ടില്ല . കാസര്‍കോട് ജില്ലയില്‍ ആകെ 324 ഡോക്ടര്‍മാരുടെ തസ്തികയാണുള്ളത്. ഇതില്‍ 88 തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്.

കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ എ.കെ.എം അഷ്‌റഫ് എം.എല്‍.എ വിഷയം ഉന്നയിച്ചിരുന്നു. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരുടെ അഭാവം കാരണം രാത്രികാല പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണെും എം.എല്‍.എ പറഞ്ഞു

ജില്ലയില്‍ അഡ്ഹോക്ക് നിയമനങ്ങള്‍ ലഭിക്കുന്നവര്‍ വടക്കന്‍ മേഖലയില്‍ ജോലി ചെയ്യാന്‍ തയ്യാറാകാത്തതാണ് ഇതിന് കാരണമെന്നും സമീപ ഭാവിയില്‍ 24 ഒഴിവുകള്‍കൂടി ഉണ്ടാകുമെന്നും ഡെപ്യൂട്ടി ഡി.എം.ഒ അറിയിച്ചു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it