ആസിഡ് അകത്തുചെന്ന് 65 കാരി മരിച്ചു

കുറ്റിക്കോല്‍ വെള്ളാലയിലെ എ കൃഷ്ണന്‍ നായരുടെ ഭാര്യ കാര്‍ത്യായനി അമ്മയാണ് മരിച്ചത്

കുറ്റിക്കോല്‍ : ആസിഡ് അകത്തുചെന്ന് അവശനിലയില്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന വയോധിക മരിച്ചു. കുറ്റിക്കോല്‍ വെള്ളാലയിലെ എ കൃഷ്ണന്‍ നായരുടെ ഭാര്യ കാര്‍ത്യായനി അമ്മ(65)യാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് കാര്‍ത്യായനി അമ്മയെ വീട്ടിനകത്ത് ആസിഡ് അകത്തുചെന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെയോടെ മരണം സംഭവിച്ചു.

ബേഡകം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. മക്കള്‍ : ബിന്ദു, സേതു, വിനീത. മരുമക്കള്‍ : കുഞ്ഞമ്പു, സുനില, അനന്തന്‍. സഹോദരങ്ങള്‍ : നാരായണന്‍ നമ്പ്യാര്‍, അമ്പൂഞ്ഞി നമ്പ്യാര്‍, ബാലകൃഷ്ണന്‍ നമ്പ്യാര്‍, ശ്രീധരന്‍ നമ്പ്യാര്‍, മാധവന്‍ നമ്പ്യാര്‍, കമലാക്ഷി അമ്മ.

Related Articles
Next Story
Share it