എക് സൈസ് പരിശോധനയില്‍ 43 ലിറ്റര്‍ മദ്യം പിടികൂടി

ആള്‍താമസമില്ലാത്ത പറമ്പിലെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം

കാസര്‍കോട്: എക്സൈസ് എന്‍ഫോഴ് സ് മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ സി.കെ.വി സുരേഷും സംഘവും വെള്ളിയാഴ്ച കറന്തക്കാട് കള്ള് ഷാപ്പിന് സമീപം നടത്തിയ പരിശോധനയില്‍ ആള്‍താമസമില്ലാത്ത പറമ്പിലെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ 43.2 ലിറ്റര്‍ കര്‍ണാടക മദ്യം കണ്ടെത്തി.

180 മില്ലിയുടെ 240 ടെട്രോ പാക്കറ്റ് മദ്യമാണ് കണ്ടെത്തിയത്. കറുത്ത പ്ലാസ്റ്റിക് കവറുകളിലാക്കിയായിരുന്നു മദ്യം ഒളിപ്പിച്ചിരുന്നത്. ഇതിന് പിന്നിലുള്ളവരെ കാസര്‍കോട് എക്സൈസ് റെയ്ഞ്ച് അന്വേഷിച്ച് വരികയാണ്. പ്രിവന്റീവ് ഓഫീസര്‍ കെ.ആര്‍ പ്രജിത്, സിവില്‍ ഓഫീസര്‍മാരായ വി. മഞ്ജുനാഥന്‍, സോനു സെബാസ്റ്റ്യന്‍ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it