ഓട്ടോ റിക്ഷയില്‍ വില്‍പ്പനക്കായി ചാക്കില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്ന വിദേശമദ്യവുമായി 2 പേര്‍ അറസ്റ്റില്‍
കണ്ടെടുത്തത് 130 കുപ്പി വിദേശമദ്യവും 1100 രൂപയും

ബേഡകം: ഓട്ടോ റിക്ഷയില്‍ വില്‍പ്പനക്കായി ചാക്കില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്ന വിദേശമദ്യവുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുമേനി കാക്കടവ് മണ്ഡപത്തില്‍ ഹൗസില്‍ ജോബിന്‍സ്(37), ചിറ്റാരിക്കാല്‍ കാറ്റാംകവലയിലെ കെ.പി ഷിബു(48) എന്നിവരെയാണ് ബേഡകം എസ്.ഐ എം അരവിന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി 9.30ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബന്തടുക്ക- കോളിച്ചാല്‍ റോഡിലെ എബനേസര്‍ ഐ.പി.സി ചര്‍ച്ചിന് സമീപമെത്തിയ പൊലീസ് സംഘം ഓട്ടോ റിക്ഷ തടഞ്ഞ് പരിശോധിച്ചപ്പോള്‍ ചാക്കില്‍ സൂക്ഷിച്ച 130 കുപ്പി വിദേശമദ്യവും 1100 രൂപയും കണ്ടെടുക്കുകയായിരുന്നു.
വലിയതോതില്‍ മദ്യം ശേഖരിച്ച് അനധികൃത വില്‍പനയ്ക്കായി കൊണ്ടുപോകുകയായിരുന്നുവെന്ന് ബേഡകം ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയ പറമ്പില്‍ പറഞ്ഞു. അറസ്റ്റിലായ പ്രതികള്‍ക്ക് ഇത്രയും ഉയര്‍ന്ന അളവില്‍ മദ്യം ലഭിച്ചത് ദുരൂഹതയ്ക്കിടയാക്കിയിട്ടുണ്ട്. ഇതേകുറിച്ചുള്ള അന്വേഷണവും സംഘം ആരംഭിച്ചിട്ടുണ്ട്.