കാറില്‍ കടത്തിയ 19,185 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

ഉളിയത്തടുക്ക നാഷണല്‍ നഗറിലെ ഖമറുദ്ദീന്‍, സൗത്ത് തൃക്കരിപ്പൂരിലെ മുഹമ്മദ് സഹീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കാസര്‍കോട്: കാറില്‍ കടത്തിയ 19,185 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പൊലീസ് പിടികൂടി. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഉളിയത്തടുക്ക നാഷണല്‍ നഗറിലെ ഖമറുദ്ദീന്‍(34), സൗത്ത് തൃക്കരിപ്പൂരിലെ മുഹമ്മദ് സഹീര്‍(24) എന്നിവരെയാണ് വിദ്യാനഗര്‍ എസ്.ഐ പ്രദീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച വൈകിട്ട് ചെട്ടുംകുഴിയില്‍ പൊലീസ് നടത്തിയ വാഹനപരിശോധനക്കിടെയാണ് പുകയില ഉല്‍പ്പന്നങ്ങളുമായി പോകുകയായിരുന്ന കാര്‍ പിടിയിലായത്.

Related Articles
Next Story
Share it