കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ 8 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 18 കാരന്‍ പിടിയില്‍
കടയിലെ ജീവനക്കാരന്‍ റോഷിത്ത് ആണ് അറസ്റ്റിലായത്

കാസര്‍കോട്: കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ എട്ടു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. സംഭവത്തില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്ത മേല്‍പ്പറമ്പ് പൊലീസ് 18 കാരനെ അറസ്റ്റുചെയ്തു. റോഷിത്ത് എന്ന ആളെയാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസമാണ് സംഭവം. കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ കുട്ടിയെ റോഷിത്ത് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഭയചകിതയായ കുട്ടി കടയില്‍ നിന്നിറങ്ങിയോടുകയും വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം പറയുകയുമായിരുന്നു. രക്ഷിതാക്കള്‍ കുട്ടിയേയും കൂട്ടി മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ 18കാരന്‍ ഒളിവില്‍ പോകാന്‍ ശ്രമിച്ചെങ്കിലും പിന്നീട് പിടിയിലാകുകയായിരുന്നു. പ്രതിയെ കോടതി റിമാണ്ട് ചെയ്തു.
Next Story