17 കാരിയെ കാറില്‍ കടത്തിക്കൊണ്ടുപോയി; പെര്‍ഡാല സ്വദേശിക്കെതിരെ പോക്സോ കേസ്
സ്നാപ്പ് ചാറ്റ് എന്ന ആപ്പിലൂടെയാണ് പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്.

കാസര്‍കോട്: പതിനേഴുകാരിയെ കാറില്‍ കടത്തിക്കൊണ്ടുപോയെന്ന പരാതിയില്‍ പെര്‍ഡാല സ്വദേശിക്കെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. പെര്‍ഡാലയിലെ ഉമറുല്‍ സാബിത്തി(27)നെതിരെയാണ് കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. സ്നാപ്പ് ചാറ്റ് എന്ന ആപ്പിലൂടെയാണ് ഉമറുല്‍ സാബിത്ത് പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്.
തിങ്കളാഴ്ച രാവിലെ വീട്ടില്‍ മുറ്റമടിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഉമറുല്‍ ഫാറൂഖ് കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് മംഗളൂരുവിലെ ഒരു ലോഡ് ജിന്റ മുറ്റത്ത് ഉമറുല്‍ സാബിത് കാര്‍ നിര്‍ത്തി.
ഇതോടെ സംശയം തോന്നിയ പെണ്‍കുട്ടി മാതാവിനെ ഫോണ്‍ ചെയ്ത് വിവരമറിയിച്ചു. ഇതോടെ പ്രതി പെണ്‍കുട്ടിയുമായി കാസര്‍കോട്ടേക്ക് തിരിച്ചെത്തുകയും വീട്ടുമുറ്റത്ത് ഇറക്കിയ ശേഷം സ്ഥലം വിടുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.