ദോഹ: 22 വര്‍ഷം പഴക്കമുള്ള ബജാജ് ചേതക്ക് സ്കൂട്ടറില്‍ കാസര്‍കോട് നിന്ന് പല രാജ്യങ്ങള്‍ കറങ്ങി ദോഹയില്‍ എത്തിയ കാസര്‍കോട് സ്വദേശികളായ അഫ്സലിനും ബിലാലിനും ഖത്തറിലെ കാസര്‍കോടന്‍ കുട്ടയ്മയായ ക്യൂട്ടിക്ക് സ്വീകരണം നല്കി. തുമാമയിലെ എം.പി. ഹാളില്‍ നടന്ന ചടങ്ങില്‍ മനേജിംഗ് ഡയറക്ടര്‍ ലുക്മാനുല്‍ ഹക്കിം അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് ഡയറക്ടര്‍ ആദം കുഞ്ഞി സ്വാഗതം പറഞ്ഞു. ചെയര്മാന് ഡോ. എം.പി. ഷാഫി ഹാജി അഫ്സലിനെയും ബിലാലിനെയും ഷാള്‍ അണിച്ച് സ്വീകരിച്ചു. ഖത്തറിന്റെ ജേഴ്സി ലുക്മാനുല്‍ ഹക്കിം കൈമാറി. മന്‍സൂര്‍ മുഹമ്മദ്, ഹാരിസ് പി.എസ്, അബ്ദുല്ല ത്രീസ്റ്റാര്‍, ഇഖ്ബാല്‍ ആനബാഗില്‍, ബഷീര്‍ സ്രങ്ക്, ഷഹിന്‍ എം.പി., ഫൈസല്‍ ഫില്ലി, ഹാരിസ് എരിയാല്‍, ബഷീര്‍ ചെര്‍ക്കള, അലി പേരൂര്‍, സാബിത്ത് തുരുത്തി, അഷ്റഫ് പള്ളം, സെലിം പള്ളം, ജാഫര്‍ കല്ലങ്കാടി, നൗഷാദ് പൈക്ക, ഉസ്മാന് വെസ്റ്റ്, ഷക്കീര്‍ തായല്‍, ബഷീര്‍ ബംബ്രാണി, മഹ്റൂഫ് ബേവിഞ്ച, ഖലില്‍ ബേര്‍ക്ക സംസാരിച്ചു.