കാസര്‍കോട്: കാസര്‍കോട് മെഡിക്കല്‍ കോളേജ് ആസ്പത്രി പൂര്‍ണ്ണമായ സൗകര്യങ്ങളോടെ പൊതുജനങ്ങള്‍ക്ക് വേണ്ടി ഉടന്‍ തുറന്നു നല്കി ജില്ലയില്‍ ആരോഗ്യ ചികിത്സാരംഗം നേരിടുന്ന പ്രതിസന്ധികളില്‍ ആശ്വാസം പകരാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എസ്.വൈ.എസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ സഖാഫി ആവശ്യപ്പെട്ടു. യുവജനങ്ങളുടെ നാട്ടുവര്‍ത്തമാനം എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് സംസ്ഥാന സാരഥികള്‍ നടത്തുന്ന സോണ്‍ പര്യടനം-ഗ്രാമസഞ്ചാരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഞ്ചേശ്വരം മള്ഹര് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന സെക്രട്ടറിമാരായ എം. മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, ബഷീര്‍ പറവന്നൂര്‍ വിഷയാവതരണം നടത്തി. ജില്ലയില്‍ ഒളയം കബാന റിസോര്‍ട്ട്, മുഹിമ്മാത്ത് പുത്തിഗെ, ബദിയടുക്ക ദാറുല്‍ ഇഹ്സാന്‍, മുള്ളേരിയ അഹ്ദലിയ്യ സെന്റര്‍, ഉളിയത്തടുക്ക സണ്‍ഫ്ളവര്‍ ഓഡിറ്റോറിയം, ബേക്കല്‍ ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയം പുതിയക്കോട്ട, ഉദിനൂര്‍ സുന്നി സെന്റര്‍, ചട്ടഞ്ചാല്‍ കമ്മ്യൂണിറ്റി ഹാള്‍ എന്നീ കേന്ദ്രങ്ങളില്‍ ഗ്രാമസഞ്ചാരത്തിന് സ്വീകരണം നല്കി. ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി, എന്‍.എം. സ്വാദിഖ് സഖാഫി പെരിന്താറ്റിരി, കെ. അബ്ദുല്‍ കലാം മാവൂര്‍, പി.എ. മുഹമ്മദ് ഫാറൂഖ് നഈമി, സ്വിദ്ദീഖ് സഖാഫി നേമം, ഉമര്‍ ഓങ്ങല്ലൂര്‍, കെ. അബ്ദു റഷീദ് നരിക്കോട്, സി.കെ. റാഷിദ് ബുഖാരി, അബ്ദുറഷീദ് സഖാഫി മെരുവമ്പായി, സി.കെ. ശക്കീര്‍ അരിമ്പ്ര, നിസാര്‍ അതിരകം, മുനീര്‍ സഖാഫി ഓര്‍ക്കാട്ടേരി എന്നിവര്‍ സമീപന രേഖ, ഡയറക്ടേറ്റുകളുടെ ദൗത്യം എന്നീ വിഷയങ്ങളില്‍ സംസാരിച്ചു. ജില്ലാ നേതാക്കളായ കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, അബ്ദുല്‍ കരീം ദര്‍ബാര്‍ കട്ട, മൂസ സഖാഫി കളത്തൂര്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി തങ്ങള്‍, സയ്യിദ് മുത്തു തങ്ങള്കണ്ണവം, അബൂബക്കര്‍ സഖാഫി, അബ്ദുല്‍ റഹീം സഖാഫി, സിദ്ദീഖ് സഖാഫി ബായാര്‍, താജുദ്ദീന് സുബ്ബയ്യക്കട്ട, ജലീല്‍ സഖാഫി മാവിലാടം, തോക്കെ മുഹമ്മദ് സഖാഫി തോക്കെ, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, ശിഹാബ് പാണത്തൂര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംബന്ധിച്ചു.