കര്‍ണാടകയില്‍ താമസിച്ച് പഠിക്കുകയായിരുന്ന മലയാളി വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി

പാലക്കാട് സ്വദേശിയായ റാബിയയുടെയും അബൂബക്കറിന്റെയും മകനായ മാലിക് അബൂബക്കറിനെ ആണ് കാണാതായത്

ഉള്ളാള്‍: കര്‍ണാടകയില്‍ താമസിച്ച് പഠിക്കുകയായിരുന്ന മലയാളി വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. പാലക്കാട് സ്വദേശിയായ റാബിയയുടെയും അബൂബക്കറിന്റെയും മകനായ മാലിക് അബൂബക്കറിനെ ആണ് കാണാതായത്. ഇത് സംബന്ധിച്ച് ബന്ധുവിന്റെ പരാതിയില്‍ ഉള്ളാള്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

ദേര്‍ലക്കട്ടെയിലെ ഒരു സ്വകാര്യ കോളേജില്‍ ബിഎന്‍വൈഎസ് കോഴ്സ് പഠിക്കുകയായിരുന്നു മാലിക് അബൂബക്കര്‍. അബ്ദുള്‍ ഷരീഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പിജി അക്കാഡമേഷനില്‍ താമസിച്ചു വരികയായിരുന്നു. നവംബര്‍ 13 ന് രാത്രി, അത്താഴത്തിന് ശേഷം ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് പുറത്തുപോയെങ്കിലും തിരിച്ചെത്തിയില്ല. തുടര്‍ന്ന് വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

സംഭവത്തില്‍ മാലിക്കിന്റെ അമ്മയുടെ സഹോദരനും ഫിസിയോതെറാപ്പിസ്റ്റുമായ ഡോ. അസ്മല്‍ ടി.എ. നല്‍കിയ പരാതിയില്‍ ഉള്ളാള്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Related Articles
Next Story
Share it