ഉള്ളാള്‍ കുത്താറില്‍ അപ്പാര്‍ട്ടുമെന്റിന്റെ 12ാം നിലയില്‍ നിന്ന് വീണ് 15 കാരിക്ക് ദാരുണാന്ത്യം
ഡോ. മുംതാസ് അഹമ്മദിന്റെ മകള്‍ ഹിബയാണ് മരിച്ചത്

ഉള്ളാള്‍: നഗരത്തിലെപൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുത്താറില്‍ അപ്പാര്‍ട്ട് മെന്റ് സമുച്ചയത്തിന്റെ 12-ാം നിലയില്‍ നിന്ന് വീണ് 15 വയസുകാരിക്ക് ദാരുണാന്ത്യം. 18 നിലകളുള്ള അപ്പാര്‍ട്ട് മെന്റ് സമുച്ചയത്തില്‍ താമസിക്കുന്ന ഡോ. മുംതാസ് അഹമ്മദിന്റെ മകള്‍ ഹിബ (15)യാണ് മരിച്ചത്. കെട്ടിടത്തിന്റെ 12-ാം നിലയിലാണ് കുടുംബം താമസിച്ചിരുന്നത്.
വ്യാഴാഴ്ച രാത്രി വൈകി ഹിബ 12ാം നിലയില്‍ നിന്ന് വീഴുകയായിരുന്നു. ശക്തമായ വീഴ്ചയുടെ ആഘാതത്തില്‍ തലക്ക് ഗുരുതരമായി ക്ഷതമേറ്റ ഹിബ തല്‍ക്ഷണം തന്നെ മരിച്ചു. സംഭവസ്ഥലത്ത് രക്തം തളം കെട്ടിക്കിടക്കുകയാണ്. വീഴ്ചയുടെ കാരണം വ്യക്തമല്ല. സ്വകാര്യ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഹിബ. സംഭവത്തെ കുറിച്ച് ഉള്ളാള്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story