കഞ്ചാവ് കൈവശം വച്ചതിന് മണിപ്പാലില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
ഇവരില്‍ നിന്നും 36,000 രൂപ വിലമതിക്കുന്ന 727 ഗ്രാം കഞ്ചാവും 30,000 രൂപ വിലമതിക്കുന്ന ഒരു മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു

ഉഡുപ്പി: മണിപ്പാലിലെ രണ്ട് ഹോസ്റ്റലുകളില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. ഇവരില്‍ നിന്നും ഏകദേശം 36,000 രൂപ വിലമതിക്കുന്ന 727 ഗ്രാം കഞ്ചാവും 30,000 രൂപ വിലമതിക്കുന്ന ഒരു മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു.
ഗുജറാത്ത് സ്വദേശിയായ കുഷ്‌കേയുഷ് പട്ടേല്‍ (20), ഉത്തര്‍പ്രദേശ് സ്വദേശിയായ ദേവാന്‍ഷ് ത്യാഗി (22) എന്നിവരാണ് അറസ്റ്റിലായത്. മണിപ്പാലിലെ വിദ്യാര്‍ത്ഥികള്‍ക്ക് വില്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. മണിപ്പാല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Next Story

