50 അടി താഴ്ചയുള്ള കിണറ്റില്‍ വീണ അപൂര്‍വ ഇനയത്തില്‍പ്പെട്ട ഈനാംപേച്ചിയെ രക്ഷപ്പെടുത്തി

വനം വകുപ്പിന്റെയും നാട്ടുകാരുടെയും സംയുക്ത ശ്രമഫലമായാണ് ഈനാംപേച്ചിയെ പുറത്തെടുത്തത്

ഉഡുപ്പി: 50 അടി താഴ്ചയുള്ള കിണറ്റില്‍ വീണ അപൂര്‍വ ഇനയത്തില്‍പ്പെട്ട ഈനാംപേച്ചിയെ രക്ഷപ്പെടുത്തി. ഹിരിയഡ് കയ്ക്കടുത്തുള്ള ബൊമ്മരബെട്ടു ഗ്രാമത്തിലെ ഗുഡ്ഡിയങ്ങാടിയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വനം വകുപ്പിന്റെയും നാട്ടുകാരുടെയും സംയുക്ത ശ്രമഫലമായാണ് ഈനാംപേച്ചിയെ സുരക്ഷിതമായി രക്ഷപ്പെടുത്തിയത്.

ഈനാംപേച്ചി കിണറ്റില്‍ വീണതറിഞ്ഞ് പ്രാദേശിക സാമൂഹിക പ്രവര്‍ത്തകന്‍ വിതിന്‍ ഹിരേഹദ് ക ഉടന്‍ തന്നെ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പ്രഭാകര്‍ കുലാലിനെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ കുലാലിന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

നാട്ടുകാരുടെയും വകുപ്പിന്റെയും നിരന്തര പരിശ്രമത്തിലൂടെ, നീരയ സുനില്‍ എന്ന രക്ഷാപ്രവര്‍ത്തകന്‍ കിണറ്റില്‍ കയറി 20 അടി താഴ്ചയില്‍ കുടുങ്ങിയ ഈനാംപേച്ചിയെ പുറത്തെടുക്കുകയായിരുന്നു. സബ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വീരേഷും ഫോറസ്റ്റ് ഗാര്‍ഡുകളായ പ്രവീണ്‍, ശ്രീധര്‍ നരേഗല്‍ എന്നിവരും ചേര്‍ന്നാണ് ഓപ്പറേഷന്‍ ഏകോപിപ്പിച്ചത്.

മാളങ്ങളില്‍ വസിക്കുകയും പ്രധാനമായും ഉറുമ്പുകളെയും ചിതലുകളെയും ഭക്ഷിക്കുകയും ചെയ്യുന്ന അപൂര്‍വ സസ്തനിയായ ഈനാംപേച്ചിയെ സാധാരണയായി ഏഷ്യയുടെയും യൂറോപ്പിന്റെയും ചില ഭാഗങ്ങളിലായാണ് കാണപ്പെടുന്നത്. കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തിയ ഈനാംപേച്ചി ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ച് ഉറപ്പുവരുത്തി. തുടര്‍ന്ന് സുരക്ഷിതമായി വനമേഖലയിലേക്ക് മാറ്റി.

Related Articles
Next Story
Share it